ജര്‍മ്മനിയിലെ ലുഡ്വിഗ്സ്ഹാഫെനില്‍ ഓര്‍ത്തഡോക്സ് സഭയുടെ 35~ാം വാര്‍ഷികവും പരുമല തിരുമേനിയുടെ പെരുനാളും

News Photo 1 - Germany - Otta Nottathil - parumala_perunal_ludwigshafen_nov_07_2026
ലുഡ്വിഗ്സ്ഹാഫെന്‍: ജര്‍മ്മനിയിലെ ലുഡ്വിഗ്സ്ഹാഫെന്‍~മാന്‍ഹൈം~ ഹൈഡല്‍ബെര്‍ഗ് മേഖലയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി (ST. GREGORIOS IOC, GERMANY) ഈ വര്‍ഷം ചരിത്രപരമായ ഇരട്ട ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നവംബര്‍ 7, ശനിയാഴ്ച, ഇടവകയുടെ 35~ാം വാര്‍ഷികവും (35TH PARISH DAY ANNIVERSARY) പരിശുദ്ധ പരുമല തിരുമേനിയുടെ 124~ാം ഓര്‍മ്മ പെരുനാളും സംയുക്തമായി ആഘോഷിക്കുന്നു.

ചരിത്രം ഓര്‍മ്മിക്കുമ്പോള്‍

1991 നവംബര്‍ 2~ാം തീയതിയാണ് ലുഡ്വിഗ്സ്ഹാഫെനിലെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ 'വാള്‍ഫാര്‍ട്ട് കിര്‍ഷ് മരിയ ഹിമ്മെല്‍ഫാര്‍ട്ട്' (Wahlfahrt Kirche Mariahimmelfahrt) എന്ന ദേവാലയത്തില്‍ വെച്ച് ഈ ഇടവകയില്‍ ആദ്യമായി പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ ആഘോഷിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടക്കം കുറിച്ച അനുഗ്രഹീത പെരുനാള്‍, അതേ ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ വെച്ചുതന്നെ ഈ വര്‍ഷവും ആഘോഷിക്കുന്നതില്‍ വിശ്വാസികള്‍ ഏറെ സന്തോഷത്തിലാണ്.


പെരുനാളിന് എല്ലാ വിശ്വാസികളുടെയും പൂര്‍ണ്ണമായ സഹകരണവും പ്രാര്‍ത്ഥനയും ഇടവക വികാരി ഫാ. ബ്ളെസ്സന്‍ ജോര്‍ജ് ബാബു അഭ്യര്‍ത്ഥിച്ചു.

വിപുലമായ ആഘോഷ പരിപാടികള്‍

07 നവംബര്‍ 2026, ശനിയാഴ്ച
ഡീ വാള്‍ഫാര്‍ട്ട് കിര്‍ഷ് മരിയ ഹിമ്മെല്‍ഫാര്‍ട്ട് (കപ്പേളന്‍ഗാസെ 8, 67071 ലുഡ്വിഗ്സ്ഹാഫെന്‍ അം റൈന്‍ ~ ഓഗ്ഗേഴ്സ്ഹൈം) (KAPELLENGASSE 8, 67071 LUDWIGSHAFEN AM RHEIN OGGERSHEIM)

09:00 പ്രഭാത നമസ്കാരം, 10:00 വിശുദ്ധ കുര്‍ബാന, 11:30 പ്രദക്ഷിണം, 12:00 ആശീര്‍വാദം, 12:30 പെരുനാള്‍ നേര്‍ച്ച, 13:00 ആദ്യഫല ലേലം,
വിവരങ്ങള്‍ക്ക്
ട്രഷറര്‍ : ഷാജി ജേക്കബ് +49 1590 1161560, സെക്രട്ടറി : ക്രൂബിന്‍ എബ്രഹാം +49 1517 5731199.
- dated 05 Nov 2026

Comments:

Keywords: Germany - Otta Nottathil - parumala_perunal_ludwigshafen_nov_07_2026 Germany - Otta Nottathil - parumala_perunal_ludwigshafen_nov_07_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

bayern_economic_minister_aiwanger_found_dead_in_hotel_room_Nov_05_2026
ജര്‍മനി ബവേറിയന്‍ സാമ്പത്തിക മന്ത്രി ഹ്യൂബര്‍ട്ട് ഐവാംഗറെ ബര്‍ലിനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ജര്‍മ്മന്‍ രാഷ്ട്രീയത്തെ നടുക്കി അപ്രതീക്ഷിത വിയോഗം ; അടിയന്തര പോസ്ററ്മോര്‍ട്ടം
helgo_land_klinik_germany_insolvent_nov_04_2026
ജര്‍മനി ജര്‍മ്മനിയിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ഹെല്‍ഗോലാന്‍ഡിലെ ഏക ആശുപത്രി പാപ്പരത്തത്തിലേക്ക്; ആശങ്കയില്‍ പ്രദേശവാസികളും ലക്ഷക്കണക്കിന് സഞ്ചാരികളും
ജര്‍മനി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ചയിലേക്ക്; പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍; ഷെഫ്ലര്‍ അടക്കം ഫാക്ടറികള്‍ പൂട്ടുന്നു
aju_thomas_student_missing_from_Bingen_Uni_Nov_03_2026
ജര്‍മനി ജര്‍മ്മനിയില്‍ മലയാളി വിദ്യാര്‍ത്ഥി അജു തോമസിനെ കാണാനില്ലെന്ന് പരാതി; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യപ്പെട്ട നിലയില്‍; വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥന
police_open_fire_on_fleeing_gangsters_berlin_nov_03_2026
ജര്‍മനി ബര്‍ലിന്‍ കുഡാമില്‍ സിനിമാ സ്റൈ്റല്‍ ഹൈസ്പീഡ് വേട്ടയാടല്‍; പോലീസിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍; കാറിലെത്തിയ ക്രിമിനലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്
new_record_low_for_asylum_applications_germany_nov_03_2026
ജര്‍മനി ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി അപേക്ഷകളില്‍ വന്‍ ഇടിവ് ; ഒക്ടോബറില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്